കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി. കേന്ദ്ര സംഘവും കപ്പലിൻ്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു. കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, 200 മീറ്റർ മാറി നിൽക്കണം.കണ്ടയ്നറുകൾക്ക് ക്ലിയറൻസ് നൽകാനായി കസ്റ്റംസാണ്. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്ഥാനം നടപടികൾ സ്വീകരിക്കുന്നത്. വലിയ കണ്ടെയ്നറുകൾ മാത്രമല്ല ചെറിയ ബോക്സുകളും ഒഴുകി വരും. അവയും പൊതുജനങ്ങൾ തൊടരുത്.
ബോക്സുകളിലേയും വസ്തുക്കൾ എന്താണെന്ന് അറിയില്ല. കേന്ദ്ര സംഘം കേരളത്തിൽ വരും. CBRN ടീം കേരളത്തിൽ എത്തും. ഒപ്പം കപ്പലിൻ്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും. ഇനിയും കണ്ടെയ്നറുകൾ വരു ഓയിൽ എത്തുമെന്ന ആശങ്ക താൽക്കാലികമായി ഒഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.