അതിശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒൻപത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിയത്. നേരത്തെ ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങൾ സ്വയം മാറി തുടങ്ങിയിട്ടുമുണ്ട്. ഒൻപത് കുടുംബങ്ങളിലെ 30 ഓളം പേരാണ് മാറിയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നല രാത്രി മണ്ണിടിച്ചിലിനെ തുടർന്ന് പന്നിയേരി ഉന്നതിയിൽ നിന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.