പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 മെയ് 2025 | #NewsHeadlines

• രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.

• രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്‌ ഒരു മാസം,  26 പേരുടെ ജീവനെടുത്ത ഭീകരരെ പിടികൂടാനായില്ല. ഭീകരരിലേക്ക്‌ നയിക്കുന്ന വിവരങ്ങളൊന്നും എൻഐഎയ്‌ക്ക്‌ ലഭിച്ചിട്ടില്ല.

• ആലുവയിൽ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു.

• ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടി ജ്യോതി മല്‍ഹോത്ര കസ്റ്റഡിയില്‍ തുടരും. ഹരിയാന ഹിസാര്‍ കോടതിയുടെയാണ് നടപടി.

• വഖഫ്‌ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത്‌ സമർപ്പിച്ച ഹർജികളിൽ മൂന്നുദിവസത്തെ വാദംപൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി സുപ്രീംകോടതി മാറ്റി.

• ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത് നൽകിയതിൽ സംസ്ഥാന സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ നിർമ്മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• തമിഴ് നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് നടത്തുന്ന അന്വേഷണവും, റെയ്ഡുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇഡിയ്ക്കേതിരേ രൂക്ഷ വിമര്‍ശനവും സുപ്രീംകോടതി നടത്തി.

• ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെയും വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ വീരമൃത്യു വരിച്ചത്.

• കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലക്കപ്പാറ,  വാൽപ്പാറ അതിർത്തിയിലാണ് സംഭവം. മലക്കപ്പാറ ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന മേരി തോമസ് ആണ് മരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0