എറണാകുളം ആലുവയിൽ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവർ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാൻ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അതിനാൽ തന്നെ അച്ഛൻ്റെ കുടുംബം കുട്ടികളെ പൂർണ്ണമായി ഏറ്റെടുത്ത് നോക്കിയതിൽ താൻ ആ കുടുംബത്തിൽ എന്ന തോന്നലും ഉണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, മുൻപും മക്കളെ കൊലപ്പെടുത്താൻ അമ്മ ശ്രമിച്ചെന്ന മൊഴിയും അന്വേഷണ സംഘം തള്ളി. മകൾ പീഡിപ്പിക്കപ്പെട്ടെന്ന വാർത്ത അറിഞ്ഞ അമ്മ മാനസികമായി തകർത്ത നിലയിലാണെന്നും പൊലീസ് പറയുന്നു.
അതേസമയം, പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്. വനിത മൂന്ന് എസ്ഐമാർ ഉൾപ്പെട്ട നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലും പീഡനക്കേസ് പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലുമാണ് കൊലപാതകം നടന്നത്.