പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 മെയ് 2025 | #NewsHeadlines

• ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പു‍ഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊ‍ഴി നല്‍കിയിരുന്നു.

• നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

• തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പുർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കോവിഡ്‌ വ്യാപിക്കുന്നു. സിംഗപുരിൽ കോവിഡ്‌ബാധിതരുടെ എണ്ണത്തിൽ 28 ശതമാനമാണ്‌ വർധന. സിംഗപ്പുരിൽ ഏപ്രിൽ അവസാന വാരം മുതൽ മെയ്‌ മൂന്ന്‌ വരെ 14,200 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

• കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ മുൻ ഗവർണറുടെ തീരുമാനങ്ങൾക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താവു എന്ന് ഹൈക്കോടതി.

• കോഴിക്കോട് തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്. ഫയർ ഒക്വറൻസ് വകുപ്പു പ്രകാരമാണ് തീപിടിത്തത്തിൽ കസബ പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്.

• ഗാസയുടെ നിയന്ത്രണം സൈന്യം പൂർണമായി ഏറ്റെടുക്കുമെന്ന്‌ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു.

• ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി കയറ്റുമതിയിലെ ഇടിവ്. വ്യാപാര കമ്മി ജിഡിപിയുടെ 1.2 ശതമാനമായി ഉയരുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. വ്യാപാര പങ്കാളികൾക്ക് മേൽ പരസ്‌പര താരിഫുകൾ ഏർപ്പെടുത്താനുള്ള യുഎസിന്റെ നയമാണ് കയറ്റുമതി മേഖലയ്ക്ക് പ്രതിസന്ധിയായി മാറിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

• വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാനാണെന്നും അമേരിക്ക ഇടപെട്ടിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാർലമെന്ററി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

• വരുന്ന 5 ദിവസം കേരളത്തിൽ കനത്ത മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0