ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ട് പവനുo പതിനേഴായിരം രൂപയും മോഷ്ടിച്ച കേസിൽ പതിനേഴു വയസ്സുകാരൻ അറസ്റ്റിലായി. ഏപ്രിൽ 29 ന് കല്ലുമുട്ടിയിലെ ഒരു വീട്ടിൽ മോഷണം നടന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഇരിട്ടി പോലീസ് അന്വേഷണം ഊർജിതമാക്കി, കുട്ടി മോഷ്ടാവിനെ ഉടൻ പിടികൂടി.
മോഷ്ടിച്ച പണവും സ്വർണ്ണവും കണ്ടെടുത്തു. സ്കൂട്ടർ ബാറ്ററി വാങ്ങുന്നതിനായിരുന്നു മോഷണം. അറസ്റ്റിലായ കുട്ടികളെ ജുവൈന കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഇരിട്ടി സിഐ കുട്ടികൃഷ്ണന്റെയും എസ്ഐ ഷറഫുദീന്റെയും നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
.png)
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.