ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുക്കൾ പരസ്യമാക്കി. 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുക്കൾ പരസ്യമാക്കി. സ്വത്തുക്കൾ സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് കെ.വി. വിശ്വനാഥൻ സുപ്രീം കോടതി ജഡ്ജിമാരിൽ ഏറ്റവും ധനികനാണ്. ജസ്റ്റിസ് കെ.വി. വിശ്വനാഥന് 120.96 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2010 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജസ്റ്റിസ് വിശ്വനാഥൻ 91.47 കോടി രൂപ ആദായനികുതി അടച്ചതായും സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത രേഖകളിൽ പറയുന്നുണ്ട്. 2009 ഏപ്രിലിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായ കെ.വി. വിശ്വനാഥൻ 2023 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ജസ്റ്റിസ് വിശ്വനാഥൻ കോയമ്പത്തൂരിനടുത്തുള്ള പൊള്ളാച്ചി സ്വദേശിയാണ്. പാലക്കാട്ടെ കൽപ്പാത്തിയുമായും അദ്ദേഹത്തിന് കുടുംബബന്ധമുണ്ട്.