പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 മെയ് 2025 | #NewsHeadlines

• ഓപ്പറേഷൻ സിന്ദൂറിൽ ഭീകരവാദ കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലഫ് ജറനറല്‍ രാജീവ് ഘായി. ദൗത്യത്തിലൂടെ ഇന്ത്യ നൽകിയത് കൃത്യമായ സന്ദേശം ആണെന്നും അദ്ദേഹം പറഞ്ഞു.

• പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

• സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്.

• കേരള പൊലീസിനെ 2–-1ന്‌ തോൽപ്പിച്ച്‌ കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽമുത്തൂറ്റ്‌ അക്കാദമി ആദ്യമായി ചാമ്പ്യൻമാരായി.

• സംസ്ഥാനത്ത്‌ വേനൽ മഴ കനത്തതോടെ വൈദ്യുതി ഉപയോഗം കുറഞ്ഞെന്ന്‌ കെഎസ്‌ഇബി. ചൂട്‌ കൂടിയതോടെ ഈ വർഷത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ.

• രാജ്യത്തെ മാതൃമരണ അനുപാതം (എംഎംആര്‍) 37 പോയിന്റ് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2014–16ല്‍ ഒരു ലക്ഷം പ്രസവങ്ങള്‍ക്ക് 130 മരണം ആയിരുന്നത് 2019–21ല്‍ 93 ആയി കുറഞ്ഞു.

• പ്രമുഖ മാധ്യമസ്ഥാപനം ഔട്ട്‍ലുക്ക് ഇന്ത്യയുടെ എക്സ് അക്കൗണ്ട് മുന്നറിയിപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ വിലക്കി.

• തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0