ജമ്മു കശ്മീരിലെ പുൽവാമയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വീട് തകർത്തു. അഹ്‌സാൻ ഉൾ ഹഖിന്റെ വീട് തകർത്തു. നേരത്തെ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. കുൽഗാമിൽ രണ്ട് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് തോക്കുകളും പിടിച്ചെടുത്തു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കശ്മീർ സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. ലഷ്‌കർ-ഇ-തൊയ്ബ ഭീകരരായ ആദിൽ ഹുസൈൻ തോക്കറിന്റെയും ആസിഫ് ഷെയ്ക്കിന്റെയും വീടുകൾ പ്രാദേശിക ഭരണകൂടവും സുരക്ഷാ സേനയും ചേർന്ന് തകർത്തു. പീർ പഞ്ചിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട്.
ലഷ്‌കർ-ഇ-തൊയ്ബ ഭീകരരായ ആസിഫ് ഷെയ്ക്കിന്റെയും ആദിൽ ഹുസൈൻ തോക്കറിന്റെയും വീടുകൾ ഇന്നലെ രാത്രി തീയിട്ടു. ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീടും കത്തിനശിച്ചു. അനന്ത്‌നാഗിലെ ആദിൽ ഹുസൈന്റെ വീടും സ്‌ഫോടനത്തിൽ തകർന്നു. ആരാണ് തീയിട്ടതെന്ന് അറിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആളൊഴിഞ്ഞ വീടുകളിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഇരുവരും നേരിട്ട് പങ്കെടുത്തവരായിരുന്നു.
പോലീസ് നേരത്തെ രേഖാചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഭീകരരെ വേട്ടയാടി ശിക്ഷിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വീടുകൾ പൊളിച്ചുമാറ്റിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം, ആക്രമണത്തിൽ പങ്കെടുത്ത അഞ്ച് പേർ പിർ പഞ്ചാൽ മേഖലയിൽ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. ഹിമാലയൻ പർവതനിരകളിലായതിനാൽ ഇവിടെ തിരച്ചിൽ ബുദ്ധിമുട്ടാണ്. ഇതുവരെ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടായിരം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.