പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടൂ. സമാധാന ശ്രമങ്ങൾക്ക് ഖത്തർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മേഖലയിലെ സ്ഥിരതയ്ക്ക് സംഭാഷണവും നയതന്ത്രവും അനിവാര്യമാണെന്നും സമാധാന ശ്രമങ്ങൾക്ക് ഖത്തർ എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.