പഹൽഗാം ഭീകരാക്രമണo; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഖാർഗെയും രാഹുലും ..#pehelgam_terrorist_attack

 


 പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമാണ് കത്തയച്ചത്. പാർലമെൻ്റിൻ്റെ ഇരുസഭകളും വിളിച്ചു ചേർക്കണമെന്നാണ് ആവശ്യം. പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിൻ്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമാണ് ഇതെന്ന് ഖർഗെയുടെ കത്തിൽ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സെഷൻ വിളിച്ചു ചേർക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നതായി കത്തിൽ വ്യക്തമാക്കുന്നു.

ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയവർക്ക് പാകിസ്ഥാൻ മെഡിക്കൽ വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. നിർദ്ദേശം അനുസരിക്കാത്തവർക്കെതിരെ കർമ്മ നടപടി സ്വീകരിക്കാൻ നിർദ്ദേശം.

മെഡിക്കൽ വിസയിലുള്ള രാജ്യ മുഴുവൻ പാക് പൗരന്മാരെയും കണ്ടെത്തി. മറ്റ് വിസകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. പാക്കിസ്ഥാൻ്റെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സഹുവിൻ്റെ ഭാര്യ രജനി ഇന്ന് പഞ്ചാബിൽ എത്തും. മകനോടൊപ്പമാണ് ഗര് ഭിണിയായ രജനി, ഉന്നത ബി എസ് എഫ് ഉദ്യോഗസ്ഥരെ കാണാനായി എത്തുക. സഹുവിൻ്റെ മോചനത്തിനായി 3 തവണ നടത്തിയ ചർച്ചയിലും പാകിസ്ഥാൻ അനുകൂല നിലപാട് എടുത്തിട്ടില്ല. അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0