പഹല്‍ഗം ഭീകരാക്രമണം;ഭീകരര്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ സ്ഥലത്ത് എത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.#pehelgam_terrorist_attack

 


 ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽഗാമിൽ എത്തിയതായി തെളിവുകള്‍ . ശ്രീജിത്ത് രമേശൻ എന്ന മലയാളി പകർത്തിയ ദൃശ്യങ്ങളിൽ ആക്രമണം നടത്തിയ രണ്ട് ഭീകരരെയും കാണാം. ശ്രീജിത്ത് രമേശൻ എൻ.ഐ.എയ്ക്ക് മൊഴി നൽകി. ഏപ്രിൽ 18 ന് കശ്മീരിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. എൻ.ഐ.എയാണ് ദൃശ്യങ്ങൾ ശേഖരിച്ചത്.

റീൽ ഷൂട്ടിനായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ഭീകരർ തന്റെ ആറ് വയസ്സുള്ള മകളുടെ പിന്നിൽ നടന്നതായി ശ്രീജിത്ത് രമേശൻ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തിറങ്ങിയ ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നതിന് ശേഷം എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത്ത് പറയുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് ഡൽഹി എൻ.ഐ.എയെ അറിയിച്ചു. പിന്നീട് മുംബൈ ഓഫീസിലേക്ക് വിളിച്ചതായി ശ്രീജിത്ത് പറഞ്ഞു.

അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭീകരർ ഒന്നര വർഷം മുമ്പ് നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. സാംബ-കത്വ മേഖലയിലെ അതിർത്തി വേലി മുറിച്ചുകടന്നാണ് നുഴഞ്ഞുകയറ്റം നടത്തിയതെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ ഭീകരരായ അലി ഭായിയും ഹാഷിം മൂസയുമാണ് നുഴഞ്ഞുകയറ്റം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സോൻമാർഗ് ടണൽ ആക്രമണത്തിൽ അലി ഭായ് പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. സാക്ഷികൾ ഹാഷിം മൂസയെ തിരിച്ചറിഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0