കോഴിക്കോട്: മദ്യപിച്ചെത്തിയ സഹോദരൻ മൂത്ത സഹോദരനെ മർദ്ദിച്ചു. ചക്കുംകടവ് സ്വദേശിയായ മുഹമ്മദലി സഹോദരൻ അബ്ദുൾ റഹ്മാനെ ആക്രമിച്ചു. പന്നിയങ്കര പോലീസ് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വടിവാൾ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പതിവായി മദ്യപിച്ച് വീട്ടിലേക്ക് വരുന്ന സഹോദരൻ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇതാണ് തന്റെ പ്രകോപനത്തിന് കാരണമെന്നും മുഹമ്മദലി പോലീസിനോട് പറഞ്ഞു. പരിക്കേറ്റ അബ്ദുൾ റഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.