ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ സന്ദർശിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സുകുമാരൻ നായർ ചികിത്സയിലാണ്. കോട്ടയത്ത് എന്റെ കേരളം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രി പെരുന്നയിലെ എൻഎസ്എസ് ആശുപത്രി സന്ദർശിച്ചു.
മന്ത്രി വി എൻ വാസവൻ, അഡ്വക്കേറ്റ് ജോബ് മൈക്കിൾ എംഎൽഎ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.