കാർഷിക വിളകൾ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിർദ്ദേശം. സംസ്ഥാന വന്യജീവി ബോർഡിൻ്റെ അജണ്ടയിലാണ് ഈ നിർദ്ദേശം.
സംസ്ഥാന മൃഗം, പക്ഷി, മീൻ എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിർദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിർദ്ദേശം സംസ്ഥാന വന്യജീവി ബോർഡിൻ്റെ അഞ്ചാമത് യോഗത്തിൻ്റെ അജണ്ടയിൽ സ്ഥാനം പിടിച്ചു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനവാസമേഖലകളിൽനിർയിത്തക്ക് നാശം വരുത്തുന്ന എലികളെ നിയന്ത്രിക്കുന്നതിൽ ആവശ്യപ്പെടുന്നത്. എലികൾക്ക് പുറമേ ഉഗ്രവിഷമുളള പാമ്പുകളുടെ കുഞ്ഞുങ്ങളെയും ആഹാരമാക്കാറുണ്ട്. കർഷകമിത്രമായി അറിയപ്പെടുന്ന ജീവി കൂടിയായതിനാൽ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ വനം വകുപ്പിൻ്റെ നിർദ്ദേശം.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ പെടുന്ന ജീവിയാണ് ചേരുന്നത്. വനം വകുപ്പിൻ്റെ നിർദ്ദേശം മുഖ്യമന്ത്രി അധ്യക്ഷനായ വന്യജീവി ബോർഡ് അംഗീകരിക്കുമോ എന്നാണ് അറിയാനുള്ളത്.