പാലക്കാട് : കൂറ്റനാട് നേർച്ചയ്ക്കിടെയാണ് സംഭവം. കുഞ്ഞുമോനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. വ്യാഴം രാത്രി 11ഓടെയായിരുന്നു അപകടം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നേർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒട്ടേറെ വാഹനങ്ങളും തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.