ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ആദ്യകളി നാഗ്‌പുർ വിദർഭ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ പകൽ ഒന്നരയ്‌ക്ക് തുടങ്ങും. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള തയ്യാറെടുപ്പാണ് മൂന്ന് മത്സര പരമ്പര.
രോഹിത് ശർമ നയിക്കുന്ന ടീം ലോകകപ്പിനുശേഷം ഇന്ത്യയിൽ ഏകദിന മത്സരം കളിച്ചിട്ടില്ല. അതിനിടെ ദക്ഷണാഫ്രിക്കയിൽ 2–-1ന് പരമ്പര നേടി. ശ്രീലങ്കയിൽ 2–-0ന് തോറ്റു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 4–-1ന് ജയിച്ചിരുന്നു. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവർ തിരിച്ചെത്തുന്നു. ജസ്‌പ്രീത് ബുമ്ര കളിക്കില്ല.