തയ്‌ക്വൊണ്ടോ മത്സരത്തില്‍ ഒത്തുകളി#India
By
Editor
on
ഫെബ്രുവരി 04, 2025
ഡെറാഡൂൺ
ദേശീയ ഗെയിംസിനെ ഞെട്ടിച്ച് ഒത്തുകളി ആരോപണം: തയ്‌ക്വൊണ്ടൊ മത്സരങ്ങൾ ഇന്ന് തുടങ്ങാനാരിക്കെ ആരോപണത്തെ തുടർന്ന് മത്സര ഡയറക്ടർ ടി പ്രവീൺകുമാറിനെ മാറ്റി. തയ്‌ക്വൊണ്ടോയിലെ 16 പ്രായ വിഭാഗങ്ങളിൽ പത്തിലും മത്സരം തുടങ്ങുംമുമ്പ് തന്നെ ഡയറക്‌ടർ ഇപെട്ട് ഫലങ്ങൾ തീരുമാനിച്ചാതായാണ് ആരോപണം. ദേശീയ ഗെയിംസ് ടെക്‌നിക്കൽ കണ്ടക്‌റ്റ് കമ്മിറ്റി (ജിടിസിസി) ആണ് പ്രവീൺ കുമാറിനെ മാറ്റിയത്. എസ് ദിനേശ് കുമാറിനെ പകരം നിശ്‌ചയിച്ചു.
പ്രവീൺകുമാറിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായാണ് വിവരം. ചില സംസ്ഥാന അസോസിഷേയൻ ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങൾ എന്നിവരെയും പ്രവീൺകുമാർ ഇടപെട്ട് വളണ്ടിയർമാരായി നിയമിച്ചതായും ആരോപണമുണ്ട്. കൈക്കൂലി വാങ്ങി വിജയികളെ നേരത്തെ നിശ്‌ചയിച്ചിരുന്നു. സ്വർണ മെഡലിന് മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വെള്ളിക്ക് രണ്ട് ലക്ഷം, വെങ്കലത്തിന് 1 ലക്ഷം.
ദേശീയ ഗെയിംസ് മെഡലുകൾ മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ തീരുമാനിച്ചുവെന്നത് ഒരേ സമയം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ കാര്യമാണ്–- ഐഒഎ അധ്യക്ഷ പിടി ഉഷ പറഞ്ഞു.