• സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന
ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് ചർച്ചകൾക്ക്
മറുപടി നൽകുകയായിരുന്നു അദ്ദേഹം.
• സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ
കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണനാണ്
കൊല്ലപ്പെട്ടത്.
• കയർ ബോർഡ് ജീവനക്കാരി ജോളി മധു തൊഴിൽ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത്
പുറത്ത്. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തിൽ
പറയുന്നു.
• നടന്‍ കമൽഹാസൻ തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്റില്‍ എത്തുക.
• പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് നേരെ ഭീകരാക്രമണ മുന്നറിയിപ്പ്. അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ് .
മുംബൈ പോലീസിന് പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.• രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍
പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും.
• ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന അവസാന ഏകദിന മത്സരവും വിജയിച്ച് ഇന്ത്യ. മൂന്ന്
മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.