ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 06 ഫെബ്രുവരി 2025 - #NewsHeadlinesToday

• ലോകബാങ്കില്‍ നിന്നും 2424.28 കോടി രൂപ സഹായ ധനത്താൽ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം അനുമതി.

• ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് ഫലങ്ങള്‍ പറയുന്നത്.

• സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്   ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.

• സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

• സിഎസ്ആര്‍ ഫണ്ടിന്റെ മറവിലെ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. തട്ടിപ്പില്‍ കേസില്‍ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

• സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്‌ നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും.

• രാജ്യത്ത്‌ കഴിഞ്ഞവർഷം സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റര്‍ചെയ്തത് 17 ലക്ഷം കേസുകള്‍. 2021ൽ 1.37 ലക്ഷം കേസുമാത്രാണുണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകി.

• ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായി കണ്ടെത്തൽ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0