സിനിമ വിനോദം മാത്രമല്ല, പ്രതിരോധം കൂടിയാണ്, കൂവേരിയിൽ ഫിലിം സൊസൈറ്റി ഉദ്‌ഘാടനവും എംടി വാസുദേവൻ നായർ അനുസ്മരണവും സംഘടിപ്പിച്ചു. #KooveryFilmSociety


ആലക്കോട് : കൂവേരി ഫിലിം സൊസൈറ്റി ഉദ്‌ഘാടനവും എംടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. കൂവേരി ഗവ. എൽപി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ ഷരീഫ് ഈസ ഉദ്ഘാടനം നിർവഹിച്ചു.

സിനിമ കേവലം വിനോദത്തിന് മാത്രമല്ല ഓരോ നാടിന്റെയും സാഹചര്യങ്ങളും പ്രശ്നങ്ങളും ഉയർത്തി പിടിക്കുന്ന വളരെ ശക്തമായ മാധ്യമമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷരീഫ് ഈസ പറഞ്ഞു. ജർമ്മനി ഉൾപ്പടെയുള്ള രാജ്യങ്ങളിലെ പ്രശ്നങ്ങൾ പുറത്തെത്തിച്ചതും സിനിമ വഴി ആണെന്നും അദ്ദേഹം പറഞ്ഞു.

എംടി വാസുദേവൻ നായർ അനുസ്മരണം പ്രശസ്ത തിരക്കഥാകൃത്ത് പ്രമോദ് കൂവേരി നിർവഹിച്ചു. എംടിയെ നാം പ്രത്യക്ഷത്തിൽ കാണുന്ന മൗനം പോലെ തന്നെ കഥകളുടെ വരികൾക്ക് ഇടയിൽ നമുക്ക് വായിക്കാവുന്ന വലിയ നിശബ്ദതയും ഉണ്ടെന്ന് എംടിയെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.


പാണന്റെ പാട്ടിൽ കേട്ടു പരിചയിച്ച ചതിയൻ ചന്തുവിന്റെ മനസ്സ് ആഴത്തിൽ വായിച്ചെടുത്ത് ആവിഷ്കരിച്ചതാണ് വടക്കൻ വീരഗാഥ പോലെയുള്ള സിനിമകളിൽ എംടി നടത്തിയതെന്ന് പ്രമോദ് എംടിയെ അനുസ്മരിച്ച് പറഞ്ഞു.

ചടങ്ങിൽ പ്രശസ്ത സിനിമാതാരം നന്ദന രാജൻ മുഖ്യാതിഥി ആയിരുന്നു. പി ഭാർഗവൻ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ സത്യൻ വിശിഷ്ടാതിഥികളെ ആദരിച്ചു, പ്രകാശൻ പിപി നന്ദി പറഞ്ഞു.

തുടർന്ന് എംടിയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ നിർമ്മാല്യം സിനിമയുടെ പ്രദർശനവും ഉണ്ടായി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0