ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ യാത്രികൻ, കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല, രോഗി മരിച്ചു #car passenger blocks ambulance path

 

 


 

തലശ്ശേരി: കാർ ആംബുലൻസിന്‍റെ  വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ
റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0