സൗദി ജയിലില്‍ നിന്നുള്ള മോചനം നീണ്ട് അബ്ദുല്‍ റഹീം, കേസ് വീണ്ടും മാറ്റി വച്ചു. #AbdulRaheem

 


സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനത്തിന് അടുത്ത കോടതി വാദം കേൾക്കൽ തീയതി പ്രഖ്യാപിച്ചു. കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കും.

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സപ്പോർട്ട് കമ്മിറ്റി അറിയിച്ചു.

കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം സംബന്ധിച്ച കേസ് റിയാദ് കോടതി ആറാം തവണയും മാറ്റിവച്ചു.

ഇന്നലെ രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന വിചാരണ ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ ഹിയറിംഗിൽ റഹീമും ജയിലിൽ നിന്ന് ഹാജരായിരുന്നു.

റഹീമിൻ്റെ ലീഗൽ ടീം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, സപ്പോർട്ട് കമ്മിറ്റി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ഒരു മണിക്കൂറിലേറെ നീണ്ട പ്രോസിക്യൂഷൻ്റെ വാദങ്ങളും പ്രതിഭാഗത്തിൻ്റെ മറുപടിയും കേട്ടതോടെ നടപടികൾ അന്തിമഘട്ടത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കേസ് വീണ്ടും മാറ്റിവയ്ക്കുന്നതായി കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0