കണ്ണൂർ പാനൂരിൽ സ്‌ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. അർദ്ധരാത്രിയിലാണ് റോഡിൽ സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു. പാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടു തവണ വലിയ സ്‌ഫോടനം ഉണ്ടായി. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്തിന് സമീപം കുന്നുമ്മലിൽ സ്‌ഫോടനം നടന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് കണ്ടോത്തുംചാലിൽ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്നും ലക്ഷ്യം എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.