ഫെയ്‌ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പെയ്ത കനത്ത മഴ ചൊവ്വാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദമായി മാറിയ ഫൈൻജൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാടിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ചയോടെ ഇത് വടക്കൻ കേരളത്തിനും കർണാടകത്തിനും മുകളിലൂടെ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ചൊവ്വാഴ്ചയും തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും (കനത്ത മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, മലപ്പുറം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
വടക്കൻ കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് നാല് എൻഡിആർഎഫ് സംഘങ്ങൾ സജ്ജമാണ്. ഇതിൽ രണ്ട് ടീമുകളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തത്. ചെറുകുളഞ്ഞിയിൽ 248 മില്ലീമീറ്ററും വയലയിൽ 233 മില്ലീമീറ്ററും അത്തിക്കയത്ത് 231 മില്ലീമീറ്ററും പാമ്പാടിയിൽ 230 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
ഫെയ്‌ൻജൽ ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു,ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്... #Heavy_rain
By
Editor
on
ഡിസംബർ 03, 2024
Fainjal Cyclone
Heavy Weather
Kerala
Kerala Latest News
Kerala Latest Weather Alert
Malayoram News
News Malayoram
Weather Alert