മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് അമേരിക്കയിലെ ആമസോൺ തൊഴിലാളികൾ പണിമുടക്കി. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തെ 10 സ്ഥലങ്ങളിലായി പതിനായിരത്തോളം തൊഴിലാളികൾ പണിമുടക്കിലാണ്. ആമസോണിൻ്റെ മൊത്തം തൊഴിലാളികളുടെ ഒരു ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് പണിമുടക്കിന് ആഹ്വാനം ചെയ്തു.
തൊഴിലാളികളുടെ ആവശ്യങ്ങളോട് ആമസോൺ കണ്ണടച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ക്രിസ്മസ് ആഘോഷത്തിന് ഓർഡർ നൽകുന്നതിന് കാലതാമസം നേരിട്ടാൽ അതിൻ്റെ ഉത്തരവാദിത്തം കമ്പനിക്കായിരിക്കുമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.