ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 02 ഡിസംബർ 2024 | #NewsHeadlinesToday

• സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

• തീര്‍ഥാടകര്‍ ഇന്ന് പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത.

• യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ബുധനാഴ്‌ച ഐഎസ്‌ആർഒ വിക്ഷേപിക്കും.

• ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ പുതുച്ചേരിയിൽ മൂന്ന് മരണം. തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി ഹൗസിങ് കോളനികളും വാഹനങ്ങളും വെള്ളത്തിലായി.

• പാചകവാതക സിലിണ്ടര്‍ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16 രൂപ 50 പൈസ വര്‍ധിപ്പിച്ചു.

• ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ.

• ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്.

• കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി. 125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് തീരുമാനം റദ്ദ് ചെയ്തത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0