സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൻ്റെയും തെക്കുകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റിൻ്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മൺസൂൺ ശക്തിപ്പെടാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നും ഇടിയും മിന്നലും ഉള്ള സാമാന്യം മഴ തുടരും. പകലും രാത്രിയും താപനിലയിൽ വർധനവുണ്ട്. വടക്കൻ കേരളത്തിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ രൂപംകൊണ്ട ന്യൂനമർദം കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവചനം.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്... #Rain_Alert
By
Editor
on
നവംബർ 13, 2024