എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻ.എൻ.പിള്ള അന്തരിച്ചു. 102-ാം വയസ്സിൽ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുള്ള എഴുത്തുകാരനായിരുന്നു അദ്ദേഹം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
എൺപതിലധികം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതയിലൂടെയാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. ഓൾ ഇന്ത്യ റേഡിയോയിലാണ് അദ്ദേഹം തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. ഈ ജോലിയോടെ ഡൽഹിയിലേക്ക് സ്ഥലം മാറി. പിന്നീട് ഡൽഹിയുടെ സാംസ്കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി. 1951ൽ ഡൽഹിയിലെത്തി.