ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത്
ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ നിരത്തിലിറക്കിയതും
കുട്ടികളെ അടക്കം നിർത്തിക്കൊണ്ടുപോയതും വിവാദമായിരുന്നു.
മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല സന്നിധാനം ഒരുങ്ങി. നാളെ വൈകിട്ട് അഞ്ചിന് നട തുറക്കുന്നതോടെ ഈ വർഷത്തെ തീർഥാടന നാളുകൾക്ക് തുടക്കമാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.