കണ്ണൂർ: അഡ്വ. കെ കെ രത്നകുമാരിയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. പി പി ദിവ്യ രാജി വെച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ പരിയാരം ഡിവിഷനിൽ നിന്നുള്ള സി പി എമ്മിലെ കെ. കെ രത്നകുമാരി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത് രത്നകുമാരിക്ക് 16 ഉം ജൂബിലി ചാക്കോക്ക് 7 ഉം വോട്ട് ലഭിച്ചു. അത സമയം പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയില്ല.