നീലേശ്വത്ത് നിന്നും വീണ്ടും ദുഃഖകരമായ വാർത്ത ; വെടിക്കെട്ട് അപകടം, മരണം ആറായി. നിരവധിപേർ ഇപ്പോഴും ചികിത്സയിൽ.. #NileswaramFireworksAccident
കാസർകോട് നീലേശ്വരത്ത് വെടിക്കെട്ട് അപകടത്തിൽ മരണം ആറ് ആയി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് അന്തരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പത്മനാഭൻ മരിച്ചത്. നേരത്തെ ഈ അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. കാസർകോട് കിണവൂർ സ്വദേശി രജിത്ത് (28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലംപാറ സ്വദേശി കെ.ബിജു (38), കിണാവൂർ സ്വദേശി രതീഷ്, ചോയങ്കോട് കിണവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് നേരത്തെ മരിച്ചത്. നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.