ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഒരു വയസ്സുകാരനാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഒല്ലൂർ സെൻ്റ് വിൻസെൻ്റ് ഡി പോൾ ആശുപത്രിയ്‌ക്കെതിരെ ചികിത്സ വൈകിയതിന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. നടത്തറ ചൂണ്ടക്കാരന്‍ വീട്ടില്‍ വിനുവിന്റെയും രാഗിയുടെയും മകന്‍ ദ്രിയാഷ് ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിനാണ് പനിയും ഛര്‍ദിയുമായി കുട്ടിയെ
ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ കുഞ്ഞിന് രക്തക്കുറവും അണുബാധയും
കണ്ടെത്തി. വൈകീട്ട് ആറോടെ വാര്‍ഡിലേക്ക് മാറ്റി. ഡ്രിപ്പ് കയറ്റാന്‍
ശ്രമിച്ചപ്പോള്‍ ഞരമ്പ് ലഭിച്ചില്ല. ഇതിനിടെ അപസ്മാരവും ഛര്‍ദിയുംമൂലം
കുട്ടി അവശനായി. രാത്രി പത്തുകഴിഞ്ഞ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പന്ത്രണ്ടോടെ മരിച്ചു.