പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ലീഡ് നില ഒരു നിമിഷം കൊണ്ട് മാറുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റയാണ് മണ്ഡലത്തിൽ നിലവിൽ ലീഡ് ചെയ്യുന്നത്. 1400ൽ അധികം വോട്ടിൻ്റെ ലീഡാണ് രാഹുലിന്. മുൻ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടാൻ എൽഡിഎഫിന് കഴിഞ്ഞു.
ചേലക്കരയിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു. തൊട്ടുപിന്നിൽ നിൽക്കുന്ന യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനേക്കാൾ ഏറെ മുന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്. യു.ആർ.പ്രദീപിന് 9200ൽ അധികം വോട്ടിൻ്റെ ലീഡുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യു.ആർ.പ്രദീപ് 32,528 വോട്ടുകൾ നേടിയിട്ടുണ്ട്. യു.ആർ.പ്രദീപിൻ്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നാണ് സൂചന. 'ഈ ചേലക്കര ഒരു ചെങ്കോട്ടയാണ്' തെരഞ്ഞെടുപ്പ് ഫലം വിലയിരിത്തിക്കൊണ്ടുള്ള മുൻ ചേലക്കര എം.എൽ.എ.യും ആലത്തൂർ എം.പി.യുമായ കെ.രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി 2,10,000 വോട്ടുകൾക്ക് മുന്നിലാണ്.