• സ്കൂൾ പഠനയാത്രകളിൽ പണമില്ലെന്ന കാരണത്താൽ ഒരു വിദ്യാർഥിയേയും ഒഴിവാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി.
• സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച, ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
• സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
• കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
• പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും.
• ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും ഹൈക്കോടതി.
• വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം,അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനത്ത് വയോജനകമീഷൻ രൂപീകരിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് വയോജന ക്ഷേമത്തിനുള്ള കമീഷൻ.
• ചരക്കുമായെത്തിയ പേടകത്തിൽ ദുർഗന്ധം വമിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മണിക്കൂറുകളോളം ആശങ്ക പരത്തി. ഇതിനെ തുടർന്ന് നിലയത്തിലേക്ക് ചരക്ക് നീക്കുന്നത് രണ്ട് ദിവസം മുടങ്ങി.
• രാജ്യത്ത് സൈബർ തട്ടിപ്പുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍. 2024ലെ ആദ്യ ഒമ്പതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപ.
• ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു.