ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 21 നവംബർ 2024 | #NewsHeadlinesToday

• പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി.

• ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി  (24x7 ഓപ്പൺ ആൻഡ്‌ നെറ്റ്‌ വർക്ക്‌ഡ്‌ കോടതി)  ബുധനാഴ്‌ച കൊല്ലത്ത്‌ പ്രവർത്തനം തുടങ്ങി.

• സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും. 10ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും.

• സ്വകാര്യവൽക്കരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനുള്ളിൽ നൂറ്റിയമ്പതിൽ അധികം സ്വകാര്യ ട്രെയിനുകൾ കൂടി ഓടിക്കുന്നതിന്‌ റെയിൽവേ ബോർഡ് പദ്ധതി തയ്യാറാക്കുന്നു.

• കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് അപകടം. ഇരുമ്പനം ബിപിസിഎല്ലിൽനിന്ന്‌ പ്രൊപ്പലീൻ ഗ്യാസുമായി ഗുജറാത്തിലേക്ക്‌ പോകുകയായിരുന്നു ടാങ്കർ.

• മണ്ഡകാലം ആരംഭിച്ചത്‌ മുതൽ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഇത്തവണ ശബരിമലയിൽ എത്തിയത്‌.

• പ്രവാസ ജീവിതം മതിയാക്കിയെത്തുന്നവർക്ക്‌ നാട്ടിൽ ജോലിയുമായി സംസ്ഥാന സർക്കാർ. നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് ആന്റ്‌ മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം) പദ്ധതിയിലൂടെയാണ്‌ ജോലി ഉറപ്പാക്കുക.

• മണിപ്പുരിൽ തുടരുന്ന കലാപം ആഭ്യന്തര യുദ്ധത്തിന്‌ സമാനമായ നിലയിലേക്ക്‌ രൂക്ഷമായതോടെ ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ്‌ നിരോധനം മൂന്നു ദിവസംകൂടി നീട്ടി.

• വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും.

• 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0