ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 20 നവംബർ 2024 | #NewsHeadlinesToday

• പാലക്കാട് ഉപതെരെഞ്ഞടുപ്പ് വോട്ടെടുപ്പ് ഇന്ന്. പോളിങ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കും.

• 2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു.

• രാജ്യത്ത് 2023ല്‍ റോ‍ഡപകടങ്ങളില്‍ നിരത്തില്‍ പൊലിഞ്ഞത് 1,72,890 പേരുടെ ജീവന്‍. മണിക്കൂറില്‍ 20 ആണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അപകട മരണം. ഇതില്‍ പകുതിയിലേറെ പേരും ബൈക്ക് യാത്രികരാണെന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോർട്ട്.

• ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

• വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യമിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാമുനമ്പിന്‌ കിഫ്‌ബി അനുമതി.

• വായു വിഷമയമായ ഡൽഹിയിൽ നിയന്ത്രണങ്ങൾകൊണ്ട്‌ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ ശ്രമം. അനുമതി തേടി ഡൽഹി സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‌ കത്തെഴുതി.

• തൃശൂർ പൂരാഘോഷത്തിനിടെ ഗതാഗത നിയന്ത്രണമുള്ളിടത്ത് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലെത്തിയത്  രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന് ഹെെക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ്.

• സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തുടരുന്ന ഏറ്റുമുട്ടൽ തടയാൻ യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത്‌ റഷ്യ. ബ്രിട്ടനും സിയേറ ലിയോണും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ മറ്റ്‌ എല്ലാ അംഗങ്ങളും അനുകൂലിച്ചു.

• ഇരട്ടവോട്ട് വിവാദത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. വോട്ടിങ് യന്ത്രത്തിനൊപ്പം എഎസ്ഡി പട്ടികയും പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.

• കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ പിടികൂടിയതിനെ തുടർന്ന് കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു.മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0