പരിയാരം : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കുട്ടായി സ്വദേശി നസീബ് മൗലവി(38)ആണ് അറസ്റ്റിലായത്.
പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ ഒരു വര്‍ഷത്തോളമായി അധ്യാപകനായി ജോലി നോല്‍ക്കുകയാണ് ഇയാള്‍. ആരോപണം ഉയര്‍ന്നപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ഇയാളെ മദ്രസയില്‍ നിന്നും പുറത്താക്കിയിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഇന്നലെ അര്‍ധരാത്രിയാണ് മലപ്പുറത്തുവച്ചാണ് പരിയാരം പോലീസ് പിടികൂടിയത്.