• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,
കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
• 2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്. ബഹിരാകാശ
യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം.
• പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. തിരുവിതാംകൂർ
ദേവസ്വം ബോർഡിൻറെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്.
• മോട്ടോർ വാഹന
വകുപ്പിന്റെ പരിവാഹൻ വെബ്‌സൈറ്റിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ഗതാഗത
നിയമലംഘനം നടത്തിയെന്ന് കാണിച്ച് മൊബൈൽ ഫോണിലേക്ക് അയക്കുന്ന
വാട്‌സാപ്പ് സന്ദേശം വഴിയാണ് പണം തട്ടുന്നത്.
• രാജ്യത്തെ ചില്ലറ
വിൽപ്പനമേഖലയിൽ വിലക്കയറ്റത്തോത് (പണപ്പെരുപ്പ നിരക്ക്) വർധിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട
കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഉപഭോക്തൃവില അടിസ്ഥാനമാക്കിയുള്ള
വിലക്കയറ്റത്തോതാണ് 6.21 ശതമാനമായി ഉയർന്നത്.
• ബ്രഹ്മപുരം
ഡീസൽപ്ലാന്റ് അഴിമതിക്കേസിൽ മുൻ വൈദ്യുതിമന്ത്രിയും കെപിസിസി മുൻ
പ്രസിഡന്റുമായ സി വി പത്മരാജനടക്കമുള്ളവരുടെ വിടുതൽ ഹർജി വിജിലൻസ് കോടതി
തള്ളി.
• ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. രാത്രി
എട്ടരയ്ക്ക് സെഞ്ചൂറിയനിലാണ് മത്സരം. നാലുമത്സരങ്ങളുടെ പരമ്പര നിലവിൽ 1-1
എന്ന നിലയിൽ ആണ്.
• സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4
മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി
എന്‍ വാസവന്‍.