കണ്ണൂര്‍ : മുണ്ടേരിയിൽ വച്ച് ഇന്നലെ വൈകീട്ടോടെ ഉണ്ടായ ബൈക്ക് അപകടത്തിൽ പൊലിഞ്ഞത് ഉറ്റസുഹൃത്തുക്കളുടെ ജീവൻ. കയ്യങ്കോട് സ്വദേശി അജാസും (22) അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ വിഷ്‌ണുവും (22) മുണ്ടേരിക്കടവ് പാലത്തിനു സമീപം ഇടയ്ക്കിടെ ഒത്തുചേരുന്നവരായിരുന്നു. ഇന്നലെ വൈകീട്ട് 5ന് ഇരുവരും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് വരുന്നതിനിടയിലാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകട മുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന അജാസ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടത്തെതുടർന്ന് ഓടിയെത്തിയവരാണ് ഇരുവരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെറിച്ചുവീണ നിലയിലായിരുന്നു.അജാസിന്റെ പിതാവ് : ഹാരിസ്. മാതാവ് : നസീമ. സഹോദരൻ :അനസ്.വിഷ്ണുവിന്റെ പിതാവ് : സുരേശൻ (ഗുഡ്‌സ് ഓട്ടോ ഡ്രൈവർ). മാതാവ് : പി.എസ്.ഷീല. സഹോദരൻ: അർജുൻ.