തലശ്ശേരി: തായ് ലാൻഡിലെ ഫുക്കറ്റിൽ വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബർ നാലി നായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയിൽ സിങ്കപ്പൂർ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപി താക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കിൽ സന്ദർശനത്തിന് പോയപ്പോഴായിരുന്നു അപകടം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.