നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍... #Naveen_Babu

 

 


കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി.

ചെംഗൈനി പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. ഈ പ്രസംഗമാണ് നവീൻ്റെ ജീവനെടുത്തതെന്നാണ് കരുതുന്നത്. നവീൻ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ് റിപ്പോർട്ട് ആവശ്യപ്പെട്ടത് റോഡ് വളഞ്ഞതാണെന്ന പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിൻ്റെ അന്വേഷണത്തിൽ തെളിയുന്ന വിവരം ലഭിച്ചതെന്നാണ് സൂചന. ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ റവന്യൂ വകുപ്പിന് കൈമാറും.

പി.പി.ദിവ്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നവീൻ ബാബു എൻഒസി നൽകാൻ വൈകിയെന്നും ദിവ്യ ആരോപിച്ചു. എന്നാൽ ദിവ്യ ആരോപിച്ചത് പോലെ നവീന് എൻഒസി നൽകാൻ വൈകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നവീന് ബാബുവിന് ക്ലീന് ചിറ്റ് നല്‍കിയ  അന്വേഷണ റിപ്പോര് ട്ടില് കുരുങ്ങി പിപി ദിവ്യ. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0