തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുകയും സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടൻ ബൈജു സന്തോഷിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. വെള്ളയമ്പലത്ത് ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ത സാമ്പിൾ നൽകാൻ ബൈജു തയാറായില്ല. പിന്നീട് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും മദ്യപിച്ചതായിലക്ഷണമുണ്ടെന്നും ഡോക്ടർ നൽകി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്‌ട്രേർ ചെയ്തത്.