കുട്ടികളിൽ വൻകുടൽ കാൻസർ വർധിക്കുന്നു, 500 ശതമാനം വർധനവ്!... #Health_News

 


ന്‍കുടലിലെ കാന്‍സര്‍ രോഗികളില്‍ 10 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 500 ശതമാനമാനം വര്‍ധവ് ഉണ്ടായിരിക്കുന്നതായി പഠനങ്ങള്‍.15 മുതല്‍ 19 വരെ വയസ്സുപ്രായമുള്ളവരില്‍ 333 ശതമാനവും 20 മുതല്‍ 24 വയസ്സു പ്രായമുള്ളവരില്‍ 185 ശതമാനവും വന്‍കുടലിലെ കാന്‍സര്‍ വര്‍ധിച്ചിരിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ആഗോളതലത്തില്‍ത്തന്നെ വന്‍കുടലിലെ കാന്‍സര്‍ വലിയതോതില്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള അസാധാരണമായ രക്തസ്രാവവുമാണ് കൂടുതലായും കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. രോഗം നിര്‍ണയിക്കപ്പെട്ടവരില്‍ നിന്നും തികച്ചും വ്യത്യസ്ത രോഗലക്ഷണങ്ങളാണ് യുവാക്കളായ അര്‍ബുദരോഗികള്‍ പ്രകടിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ അവഗണിക്കുന്നതുമൂലം കാന്‍സര്‍ നിര്‍ണയം വളരെ വൈകുകയും ശരീരത്തില്‍ പടര്‍ന്നതിനുശേഷം മാത്രം ചികിത്സയ്‌ക്കെത്തുകയും ചെയ്യുന്ന പ്രവണത കൂടുതലായും കണ്ടുവരുന്നത് അമ്പതുവയസ്സില്‍ താഴെയുള്ളവരിലാണ്.

മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം, ശോധനയിലെ വ്യത്യാസങ്ങള്‍, അടിവയറ്റിലെ വേദന തുടങ്ങിയവ അമ്പതുവയസ്സില്‍ താഴെയുള്ളവരില്‍ വളരെ സാധാരണമാണെന്ന് വന്‍കുടലിലെ കാന്‍സര്‍ രോഗികളില്‍ തായ് വാന്‍ ചാങ് ഗുങ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നടത്തിയ ഗവേഷണങ്ങള്‍ പറയുന്നു.

യുവാക്കളില്‍ അര്‍ബുദം വളരെയധികം വേഗത്തില്‍ വ്യാപിക്കുകയും അപകടരകമായ ഘട്ടങ്ങളായ മൂന്നിലോ നാലിലോ എത്തുമ്പോള്‍ മാത്രം തിരിച്ചറിയപ്പെടുകയും ചെയ്യുമ്പോള്‍ ചികിത്സകള്‍ സങ്കീര്‍ണമാവുന്നു. നേരത്തേ കണ്ടെത്തുന്നവരിലും വൈകി രോഗം നിര്‍ണയിക്കപ്പെടുന്നവരിലും സര്‍ജറിയാണ് നിര്‍ദേശിക്കപ്പെടുന്നതെങ്കിലും ഗ്രേഡ് നാലില്‍ നില്‍ക്കുന്ന ഒരാളുടെ അതിജീവന സാധ്യത നേരത്തേ രോഗനിര്‍ണയം നടത്തിയവരേക്കാള്‍ അഞ്ചുവര്‍ഷം കുറവാണ്.

വന്‍കുടലിലെ കാന്‍സറിന് വൈകി ചികിത്സതേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് രോഗം നേരത്തെ നിര്‍ണയിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ പഠനം ഊന്നല്‍ നല്‍കുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന മലബന്ധം, വയറിളക്കം, അടിവയറ്റിലെ വേദന, വിളര്‍ച്ച, മലദ്വാരത്തിലെ രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ജീവിതശൈലിയിലെ അപകടകരമായ വ്യത്യാസങ്ങള്‍, ചില ബാക്ടീരിയകളുടെ വളര്‍ച്ച, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം, ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ വന്‍കുടലിലെ കാന്‍സര്‍ വരാനുള്ള സാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇവയൊക്കെയാണ് പ്രധാനകാരണങ്ങള്‍ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0