ഗൊരഖ്പൂർ-കൊച്ചുവേളി, തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്‌പ്രസ് ട്രെയിനുകള്‍ പോലുള്ള റൂട്ടുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെ ബാധിക്കുന്ന ഒട്ടേറെ സർവീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നതാണ്.
ഇതിനനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 6 വരെയാണ് വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റം ഉളളത്.
റദ്ദാക്കിയ ട്രെയിനുകള്‍
1. ട്രെയിൻ നമ്ബർ 12511: ഗോരഖ്പൂർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 3, 4 തീയതികളില്‍ ഉളളത്
2. ട്രെയിൻ നമ്ബർ 12512: കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 1, 2, 6 തീയതികളില്‍ ഉളളത്
3. ട്രെയിൻ നമ്ബർ 12521: ബറൗണി-എറണാകുളം രപ്തിസാഗർ എക്സ്പ്രസ്, സെപ്റ്റംബർ 30 ന് രാത്രി 10:50 ന് പുറപ്പെടുന്ന ട്രെയിന്‍
4. ട്രെയിൻ നമ്ബർ 12522: എറണാകുളം - ബറൗണി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 4 നുളളത്
5. ട്രെയിൻ നമ്ബർ 12643: തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 02:15 ന് പുറപ്പെടുന്നത്
6. ട്രെയിൻ നമ്ബർ 12644: ഹസ്രത്ത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 4 ന് രാവിലെ 5:10 ന് പുറപ്പെടുന്നത്
7. ട്രെയിൻ നമ്ബർ 12645: എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ്, ഒക്ടോബർ 5 നുളളത്
8. ട്രെയിൻ നമ്ബർ 12646: ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം എക്സ്പ്രസ്, ഒക്ടോബർ 1, 8 തീയതികളില്‍ ഉളളത്
9. ട്രെയിൻ നമ്ബർ 16318: ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിംസാഗർ എക്സ്പ്രസ്, സെപ്റ്റംബർ 30 ന് രാത്രി 10:25 ന് പുറപ്പെടുന്നത്
10. ട്രെയിൻ നമ്ബർ 22645: ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സെപ്റ്റംബർ 30 ന് വൈകിട്ട് 4:45 ന് പുറപ്പെടുന്നത്
11. ട്രെയിൻ നമ്ബർ 22647: കോർബ - കൊച്ചുവേളി എക്സ്പ്രസ്, ഒക്ടോബർ 2, 5 തീയതികളില്‍ പുറപ്പെടുന്നത്
12. ട്രെയിൻ നമ്ബർ 22648: കൊച്ചുവേളി - കോർബ എക്സ്പ്രസ്, സെപ്റ്റംബർ 30, ഒക്ടോബർ 3 തീയതികളില്‍ പുറപ്പെടുന്നത്
വഴിതിരിച്ചു വിടുന്നവ
1. ട്രെയിൻ നമ്ബർ 12625: തിരുവനന്തപുരം സെൻട്രല്‍ - ന്യൂഡല്‍ഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 1 ന് പുറപ്പെടുന്നത്
2. ട്രെയിൻ നമ്ബർ 12511: ഗോരഖ്പൂർ - കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 6 ന് പുറപ്പെടുന്നത്
റീ ഷെഡ്യൂള്‍ ചെയ്തവ
1. ട്രെയിൻ നമ്ബർ 12625: തിരുവനന്തപുരം സെൻട്രല്‍ - ന്യൂഡല്‍ഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ 2, 4, 5, 6 തീയതികളില്‍ ഉച്ചയ്ക്ക് 12:25 ന് പുറപ്പെടുന്ന ട്രെയിന്‍ 30 മിനിറ്റ് വൈകി 12:55 നായിരിക്കും യാത്ര ആരംഭിക്കുക.
2. ട്രെയിൻ നമ്ബർ 12626: ന്യൂഡല്‍ഹി - തിരുവനന്തപുരം സെൻട്രല്‍ കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ ഒന്നിന് രാത്രി 8:10 ന് പുറപ്പെടുന്ന ട്രെയിന്‍ 1 മണിക്കൂർ 30 മിനിറ്റ് വൈകി രാത്രി 9:40 നായിരിക്കും സര്‍വീസ് ആരംഭിക്കുക.