കണ്ണൂർ: വീടുകളിൽ പൂക്കളം ഒരുക്കാൻ പൂ നിറച്ച് കണ്ണൂരിലെ പാതയോരങ്ങൾ.
വില വർധിച്ചിട്ട് ഉണ്ടെങ്കിലും പൂ വാങ്ങാൻ നിറയെപ്പേരാണ് നഗരത്തിൽ എത്തുന്നത്. ഉത്രാട നാളിൽ തിരക്ക് ഇരട്ടിയാകും.
ബെംഗളൂരു, ഗുണ്ടൽ പേട്ട്, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പൂക്കൾ എത്തുന്നത്.
മഞ്ഞ, ഓറഞ്ച് നിറങ്ങളിലെ ചെണ്ടുമല്ലി, റോസ്, ഡാലിയ, ജമന്തി, മല്ലിക, അരളി തുടങ്ങിയവ വിപണിയിലുണ്ട്.
ചെണ്ടുമല്ലി (മഞ്ഞ) കിലോ 200 രൂപയാണ്. അരളി 600, ജമന്തി 400, മല്ലിക 600, റോസ് 400 എന്നിങ്ങനെയാണ് വില