അല്‍ഷിമേഴ്സ് രോഗം (Alzheimer's Disease) ഒരു ഡിമെന്‍ഷ്യ (Dementia)-മറവി രോഗമാണ്. ഇത് സാധാരണയായി 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കാണപ്പെടാറുള്ളതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ രോഗം ബാധിക്കാം. 'മറവി രോഗത്തോടുള്ള സമീപന'ത്തിലൂന്നിയാണ് ഈ വര്‍ഷത്തെ ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കപ്പെടുന്നത്.
രോഗലക്ഷണങ്ങള്‍
- ദൈനംദിന ജീവിതത്തെ ബാധിക്കും വിധത്തിലുള്ള ഓര്‍മ്മക്കുറവ്.
- പ്രശ്നങ്ങള്‍ പരിഹരിക്കാനും വെല്ലുവിളികള്‍ വരുമ്പോള്‍ ആസൂത്രണം ചെയ്യാനും കഴിവില്ലാതെ വരിക.
- പരിചയമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരിക.
- സമയവും സ്ഥലവും തിരിച്ചറിയാന്‍ പ്രയാസപ്പെടുക.
- ബന്ധങ്ങളും കാഴ്ചകളും തിരിച്ചറിയാന്‍ ബുദ്ധിമുട്ട്.
- വാക്കുകള്‍ പറയാനോ എഴുതാനോ ബുദ്ധിമുട്ട്.
- വസ്തുക്കള്‍ സ്ഥലംമാറി വയ്ക്കുകയും സ്റ്റെപ്പുകള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുകയും ചെയ്യുക.
- നിര്‍ണയത്തിലെത്താനുള്ള ശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുക.
- ജോലിയില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറുക.
- വ്യക്തിത്വത്തില്‍ മാറ്റം വരിക.
കാരണങ്ങള്‍
ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, ചില പ്രധാന അപകടസാധ്യത ഘടകങ്ങള്‍ ഇവയാണ്
ജനിതക ഘടകങ്ങള്‍: കുടുംബത്തില്‍ ഈ രോഗം ഉണ്ടായിരുന്നെങ്കില്‍ സാധ്യത കൂടുതലാണ്.
തലച്ചോറിലെ തകരാറുകള്‍: പ്ലാക്കുകള്‍ (plaques) and ടാംഗിളുകള്‍ (tangles) എന്നിവ.
ചികിത്സ
ഇപ്പോള്‍ അല്‍ഷിമേഴ്സ് രോഗം പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല. അതേസമയം, ചില മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
- ആന്റി-അമിലോയ്ഡ് തെറാപ്പികള്‍: ലെകാനിമാബ്, ഡൊനാനിമാബ് തുടങ്ങിയ തെറാപ്പികള്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രയോഗിക്കുന്നു.
- ആന്റി-ടാവ് - Tau തെറാപ്പികള്‍: Tau പ്രോട്ടീനെ ലക്ഷ്യമിടുന്ന ഈ തെറാപ്പി ഗവേഷണ ഘട്ടത്തിലാണ്. Tau ടാംഗിളുകളുടെ രൂപീകരണം തടയുകയും അതിലൂടെ രോഗശമനവുമാണ് ലക്ഷ്യം.
- ജീന്‍തെറാപ്പി, സ്റ്റെംസെല്‍ തെറാപ്പി, ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ തുടങ്ങിയ ആധുനിക ചികിത്സകളും ഇപ്പോള്‍ ലഭ്യമാണ്.
അല്‍ഷിമേഴ്സ് രോഗികള്‍ക്ക് വൈദ്യശുശ്രൂഷയിലുപരി സ്നേഹവും പരിചരണവും അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കുടുംബാംഗങ്ങളും പരിചരിക്കുന്നവരും രോഗിയുടെ ഒപ്പം നില്‍ക്കുക എന്നതും വലിയ വെല്ലുവിളിയാണ്.