ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് ഫെഫ്ക. കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതി തെറ്റെന്ന് ഫെഫ്ക വിമര്‍ശിച്ചു. WCC അംഗങ്ങള്‍ക്ക് ചോദ്യപ്പട്ടിക അയച്ചു നല്‍കിയെന്നും എന്നാല്‍ ഫെഫ്ക, അമ്മ എന്നിവയിലെ സ്ത്രീകള്‍ക്ക് മാത്രം ചോദ്യപ്പട്ടിക നല്‍കിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു. ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറല്‍ സെക്രട്ടറിമാരെ വിളിച്ചില്ലെന്നും ആരോപണമുണ്ട്.
.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേര് പുറത്തുവിടണമെന്ന് ഒരിക്കല്‍കൂടി ഫെഫ്ക ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമ വഴി തേടും. 15 അംഗ പവര്‍ഗ്രൂപിന്റെ പേര് പുറത്തുവിടണമെന്നും ഇതൊരു നരേഷനാണെന്നാണ് സംശയം. കമ്മിറ്റിക്ക് മുന്‍പാകെ ചിലര്‍ ഇത് പ്ലാന്റ് ചെയ്തതാണെന്നും ഫെഫ്ക ആരോപിച്ചു.
അതേസമയം, സിനിമയില്‍ നിന്നും വിലക്കിയെന്ന നടി പാര്‍വ്വതി തിരുവോത്തിന്റെ ആരോപണം തെറ്റാണെന്ന് ഫെഫ്ക പറഞ്ഞു. ഓരോ പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായില്ലെന്നും സംഘടന വ്യക്തമാക്കി.