തളിപ്പറമ്പ്: എട്ടുവയസ്സുകാരി ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും. ആലപ്പടമ്പ് അരിയിലെ കണിയാം കുന്നിൽ ഹൗസിൽ കെ.സി. സണ്ണിയെ (60) ആണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2022 ജൂണിലായിരുന്നു സംഭവം. പെരിങ്ങോം പോലീസ് എസ്.ഐ. യദുകൃഷ്ണൻ പ്രതിയെ അറസ്റ്റു ചെയ്തു. പ്രൊ സിക്യൂഷനുവേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.