കണ്ണൂർ:കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉൾപ്പെടെ കേരളത്തിൽ ഉടനീളം വിവിധയിടങ്ങളില്‍ പൊതുമേഖല ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ 4ജി എത്തിച്ചിട്ടുണ്ട് ഇപ്പോള്‍. ഇപ്പോളിതാ ഒരു പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍.
ബിഎസ്‌എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സൗകര്യമൊരുക്കിയിരിക്കുകയാണ്. അതായത് പോര്‍ട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ഇനി ഓഫീസിലേക്ക് നേരിട്ട് പോകേണ്ടതില്ല എന്ന് സാരം.
LILO ആപ്പ് വഴി ബിഎസ്‌എന്‍എല്ലിന്റെ പുതിയ 4ജി സിം കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാനാകും. ഈ ആപ്പില്‍ കയറി ബിഎസ്‌എന്‍എല്‍ എന്ന ഓപ്ക്ഷന്‍ തെരഞ്ഞെടുത്താല്‍ അപ്ഗ്രേഡ് ടു 4ജി സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്‌എന്‍എല്‍ എന്നീ ഓപ്ഷനുകള്‍ കാണാം.
പുതിയ 4ജി സിം ആണ് ആവശ്യമെങ്കില്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അഡ്രസ് നല്‍കിയാല്‍ മതി. സിം വീട്ടിലെത്തും. ഇനി സിം ഓണ്‍ലൈനായി പോര്‍ട്ട് ചെയ്യുകയാണെങ്കിലും സിം വീട്ടിലെത്തും.
ഇതൊന്നുമല്ലാതെ
8891767525
എന്ന വാട്സ്‌ആപ്പ് നമ്ബറിലേക്ക് മെസ്സേജ് അയച്ചും ഈ സേവനങ്ങള്‍ ലഭ്യമാക്കാം.
അപ്ഗ്രേഡ് സിം, ഗെറ്റ് ന്യൂ സിം, പോര്‍ട്ട് ടു ബിഎസ്‌എന്‍എല്‍ എന്നീ മൂന്ന് സേവനങ്ങളും ഇതില്‍ ലഭിക്കും. സിം വീട്ടിലെത്തുകയും ചെയ്യും. 2025 മാര്‍ച്ചോടെ ഒരുലക്ഷം ബിഎസ്‌എന്‍എല്‍ ടവറുകള്‍ രാജ്യമെമ്ബാടും 4ജി നെറ്റ്വര്‍ക്ക് എത്തിക്കുമെന്നാണ് കമ്ബനി പറയുന്നത്..
അതേസമയം ടവറുകള്‍ 4ജി നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിനൊടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയും സാധ്യമാക്കാനുള്ള നടപടികളിലാണ് ബിഎസ്‌എന്‍എല്‍.
2025ഓടെ ബിഎസ്‌എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്‌എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ ബിഎസ്‌എന്‍എല്‍ 5ജി ആദ്യമെത്തുന്ന സ്ഥലങ്ങള്‍; ദില്ലിയിലെ കോണാട്ട് പ്ലേസ് അറ്ലൃശേലൊലി േജെഎന്‍യു ക്യാംപസ് ഐഐടി ദില്ലി ഐഐടി ഹൈദരാബാദ് ദില്ലിയിലെ സഞ്ചാര്‍ ഭവന്‍ ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ് ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവയാണ്.
8891767525
എന്ന വാട്സ്‌ആപ്പ് നമ്ബറിലേക്ക് മെസ്സേജ് അയച്ചും ഈ സേവനങ്ങള്‍ ലഭ്യമാക്കാം
24 സെപ്റ്റംബർ 2024